Tuesday, April 24, 2012

പുക മഞ്ഞ്




എനിക്ക് പ്രിയപ്പെട്ട ഒരു ഗന്ധം ആസ്വദിച്ചാണ് ഞാന്‍ കണ്ണ് തുറന്നത്; തേങ്ങാ മുറിയില്‍ എണ്ണ ഒഴിച്ചു കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം. കണ്ണ് തുറന്നു ഞാന്‍ ചുറ്റും നോക്കി കുറേ പേര്‍ എന്റെ ചുറ്റും കൂടി നില്‍ക്കുന്നു, ചിലര്‍ ഇരിക്കുന്നു ചിലര്‍ നില്‍ക്കുന്നു, ചിലര്‍ നിറകണ്ണ്കളോടെ നടന്നു അകലുന്നു. പലരുടെയും മുഖം എനിക്ക് പരിചിതം ആണെങ്കിലം ആരാണെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.
    ഞാന്‍ എഴുനേല്‍ക്കാന്‍ ശ്രമിച്ചു ഒരു  അപ്പുപ്പന്‍   താടിയുടെ കനമേ എനിക്ക് ഉള്ളു എന്ന് എനിക്ക് തോനി. എന്താണ് എനിക്ക് സംഭവിച്ചത് ; ഞാന്‍ ഉറക്കെ ചോദിച്ചു ആരും കേട്ടതായി പോലും ഭാവിച്ചില്ല. എന്റെ അടുത്തേക്ക് മോന്‍ ഓടിവരുന്നുണ്ട് അവനെ എടുക്കാനായി ഞാന്‍ കൈകള്‍ നീട്ടി പക്ഷെ പുകയെ പിടിച്ചപോലത്തെ ഒരു അനുഭവം പിടിക്കാന്‍ പറ്റുന്നില്ല. ഒരാള്‍ വന്നു മോനെ എടുത്തുകൊണ്ടുപോയി അവന്‍  ചിണുങ്ങി കരയുന്ന  ശബ്ദം എനിക്ക് കേള്‍ക്കാം. 

      ഞാന്‍ എന്റെ മറുപാതിയെ അന്വേഷിച്ചു ചിലപ്പോള്‍ അവള്‍ക്കു പറയാന്‍ കഴിഞ്ഞേക്കും എന്താണ് സംഭവിച്ചതെന്നു.     അവള്‍ ഒരു ചുമരും ചാരി വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്നു; ഒരു കൊടുങ്കാറ്റു അടിച്ചു  ശേഷം  ഉണ്ടാകുന്നപോലത്തെ ഉള്ള ഒരു ശാന്തത ഞാന്‍ അവളുടെ മുഖത്തു കണ്ടു. അടുത്ത് ചെന്ന് ഞാന്‍ ചോദിച്ചു 
എനിക്ക് എന്താ പറ്റിയേ? 
അവള്‍ വിദൂരതയിലേക്ക് തന്നെ കണ്ണും നട്ടിരിക്കുന്നു. എനിക്ക് ഉറക്കെ കരയാന്‍ തോനി പക്ഷെ കരച്ചില്‍ പുറത്തേക്ക് വരുന്നില്ല. ഉള്ളില്‍; വിടുവിക്കാന്‍ ശ്രമിക്കും തോറും  ആഴ്ന്ഇറങ്ങുന്ന   കാരമുള്ള് കൊണ്ടതുപോലെ ഉള്ള വേദന. 

ഭാരമില്ലാത്ത എന്നെ   എടുത്തു പറത്തുന്നപോലെ     തോനി;  ദൃശ്യങ്ങള്‍  എല്ലാം അവ്യക്തം ആകാന്‍ തുടങ്ങി. അവസാനം വെയിലില്‍ പുകമഞ്ഞു ഉരുകുന്ന പോലെ എന്റെ ഓരോ കണവും അലിഞ്ഞില്ലതാകുന്നത് ഞാന്‍ അറിഞ്ഞു

Tuesday, April 3, 2012

കരച്ചിലിന്റെ അര്‍ഥം

 കരച്ചിലിന്റെ അര്‍ഥം

അയാളെ ഞാന്‍ ഒരിക്കലും ചിരിക്കുന്ന മുഖവും ആയി അല്ലാതെ കണ്ടിട്ടില്ല. മിക്കവാറും അയാളുമായി സംസാരിക്കുന്നത് ഓഫീസില്‍ വൈകി ഇരിക്കുന്ന ദിവസങ്ങളില്‍ സിഗരറ്റ് വലിക്കാന്‍ പോകുമ്പോഴാണ്. "സാര്‍.............    കൈസേ ഹോ "  എന്ന് ചിരിച്ചുകൊണ്ട് ചോദിക്കും . പലരും സെകുരിട്ടി ആയി വന്നിട്ടുണ്ടെങ്കിലും  ഇയാളുടെ ചിരിക്കുന്ന മുഖം ആണ് അയാളെ ശ്രദ്ധിക്കാന്‍ ഉള്ള കാരണം .  പല ദിവസങ്ങളിലും രാത്രി വൈകി ഓഫീസില്‍ ഇരിക്കുന്ന ദിവസങ്ങളില്‍ ഞാന്‍ എന്തെകിലും കഴിക്കുമ്പോള്‍ അയാള്‍ക്കും വാങ്ങി കൊടുക്കുമായിരുന്നു. ഒരു ദിവസം എന്നോട് ചോദിച്ചു " സര്‍ ആപ് സെ ഏക്‌ ബാത്ത് പൂച്ച്നാ ഥാ സര്‍ ആപ് കെ പാസ്‌ ഏക്‌ സൌ രൂപയാ ഹോഗ  മേ സാലറി മില്നെ കെ ബാദ് വപാസ്‌ കര്‍ത്താ ഹു " ഞാന്‍ നൂറു രൂപ പ്രസില്‍ നിന്നും എടുത്തു കൊടുത്തു മനസ്സില്‍ ഞാന്‍ വിചാരിച്ചു ഇതിനാണോ ഇവന്‍ എന്നും ചിരിച്ചു സംസാരിച്ചിരുന്നത്; തിരിച്ചു തരികയൊന്നും ഉണ്ടാകില്ല ഹാ എന്തായാലും നൂറു രൂപ അല്ലെ  .   അങ്ങനെ ഞാന്‍ ഇതിനെ പട്ടി മറന്നു അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു നൂറു രൂപയുമായി അയാള്‍ വന്നു "സര്‍ ആപ്കി പൈസാ". ഞാന്‍ പറഞ്ഞു നീ വച്ചോ ഞാന്‍ ആവശ്യം ഉള്ളപോ ചോദിക്കാം. ഒന്നും പറയാതെ അവന്‍ പൈസ പോക്കറ്റില്‍ ഇട്ടു .

       പലപ്പോഴും ഞാന്‍ സിഗരറ്റ് വലിക്കാന്‍ പുറത്തിറങ്ങുമ്പോള്‍ അവന്‍ അവന്റെ വീടിനെ പറ്റിയും മകനെ പറ്റിയും എല്ലാം പറയും . ആസം ആണ് അവന്റെ സ്ഥലം കൃഷി ഒക്കെ ഉണ്ട് അവനു പക്ഷെ അത് കൊണ്ട് ജീവിച്ചു പോകാന്‍ പറ്റുന്നില്ല അതുകൊണ്ടാണ് ജോലി തേടി ഇവിടെ വന്നത്. ആസാമില്‍ ഒക്കെ കൂലി വളരെ കുറവാണ് പോലും നൂറു രൂപ ദിവസകൂലി ഒക്കെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്

കഴിഞ്ഞ ആഴ്ച അവന്‍ പതിവിലും സന്തോഷവാന്‍ ആയിരുന്നു എന്നോട് പറഞ്ഞു "മേ ഗാവ് ജാ രഹാഹു സാബ്  മണ്ടേ ജായേഗ" എന്നോട് ഇത് പറയുന്നതു വെള്ളിയാഴ്ച ആണ് എന്നിട്ട് പറഞ്ഞു "മണ്ടേ ദിന്‍ മേ  മീ ആപ് ലോഗോം കോ മില്നെ കേലിയെ ആയെഗ ".

മണ്ടേ ഉച്ചക്ക് അയ്യാള്‍ വന്നു ഞങ്ങളോട് യാത്ര പറയാന്‍ വേണ്ടി . ഞാന്‍ എന്റെ ഓഫീസില്‍ ഉള്ള കുറച്ചു പേരും കൂടെ കുറച്ചു പൈസ കളക്ട് ചെയ്തു പുള്ളിയുടെ കയ്യില്‍ കൊടുത്തു. കൊടുത്തു കഴിഞ്ഞപ്പോള്‍ ആളുടെ മുഖ ഭാവം മാറി. കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകുന്നു. ഞാന്‍ ചോദിച്ചു എന്തിനാ കരയുന്നേ. വല്ല പ്രശ്നവും ഉണ്ടോ ഇനിയും പൈസ വേണോ "നഹി സാബ് കുച്ച് നഹി " പിന്നെ അയ്യാള്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

അപ്പോള്‍ മുതല്‍ ആ കരച്ചിലിന്റെ അര്‍ഥം ഞാന്‍ ആലോചിക്കുകയാണ് എന്തിനായിരിക്കാം അയാള്‍ കരഞ്ഞത്