കരച്ചിലിന്റെ അര്‍ഥം
അയാളെ ഞാന്‍ ഒരിക്കലും ചിരിക്കുന്ന മുഖവും ആയി അല്ലാതെ കണ്ടിട്ടില്ല. മിക്കവാറും അയാളുമായി സംസാരിക്കുന്നത് ഓഫീസില്‍ വൈകി ഇരിക്കുന്ന ദിവസങ്ങളില്‍ സിഗരറ്റ് വലിക്കാന്‍ പോകുമ്പോഴാണ്. "സാര്‍............. കൈസേ ഹോ " എന്ന് ചിരിച്ചുകൊണ്ട് ചോദിക്കും . പലരും സെകുരിട്ടി ആയി വന്നിട്ടുണ്ടെങ്കിലും ഇയാളുടെ ചിരിക്കുന്ന മുഖം ആണ് അയാളെ ശ്രദ്ധിക്കാന്‍ ഉള്ള കാരണം . പല ദിവസങ്ങളിലും രാത്രി വൈകി ഓഫീസില്‍ ഇരിക്കുന്ന ദിവസങ്ങളില്‍ ഞാന്‍ എന്തെകിലും കഴിക്കുമ്പോള്‍ അയാള്‍ക്കും വാങ്ങി കൊടുക്കുമായിരുന്നു. ഒരു ദിവസം എന്നോട് ചോദിച്ചു " സര്‍ ആപ് സെ ഏക് ബാത്ത് പൂച്ച്നാ ഥാ സര്‍ ആപ് കെ പാസ് ഏക് സൌ രൂപയാ ഹോഗ മേ സാലറി മില്നെ കെ ബാദ് വപാസ് കര്‍ത്താ ഹു " ഞാന്‍ നൂറു രൂപ പ്രസില്‍ നിന്നും എടുത്തു കൊടുത്തു മനസ്സില്‍ ഞാന്‍ വിചാരിച്ചു ഇതിനാണോ ഇവന്‍ എന്നും ചിരിച്ചു സംസാരിച്ചിരുന്നത്; തിരിച്ചു തരികയൊന്നും ഉണ്ടാകില്ല ഹാ എന്തായാലും നൂറു രൂപ അല്ലെ . അങ്ങനെ ഞാന്‍ ഇതിനെ പട്ടി മറന്നു അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു നൂറു രൂപയുമായി അയാള്‍ വന്നു "സര്‍ ആപ്കി പൈസാ". ഞാന്‍ പറഞ്ഞു നീ വച്ചോ ഞാന്‍ ആവശ്യം ഉള്ളപോ ചോദിക്കാം. ഒന്നും പറയാതെ അവന്‍ പൈസ പോക്കറ്റില്‍ ഇട്ടു .
പലപ്പോഴും ഞാന്‍ സിഗരറ്റ് വലിക്കാന്‍ പുറത്തിറങ്ങുമ്പോള്‍ അവന്‍ അവന്റെ വീടിനെ പറ്റിയും മകനെ പറ്റിയും എല്ലാം പറയും . ആസം ആണ് അവന്റെ സ്ഥലം കൃഷി ഒക്കെ ഉണ്ട് അവനു പക്ഷെ അത് കൊണ്ട് ജീവിച്ചു പോകാന്‍ പറ്റുന്നില്ല അതുകൊണ്ടാണ് ജോലി തേടി ഇവിടെ വന്നത്. ആസാമില്‍ ഒക്കെ കൂലി വളരെ കുറവാണ് പോലും നൂറു രൂപ ദിവസകൂലി ഒക്കെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്
കഴിഞ്ഞ ആഴ്ച അവന്‍ പതിവിലും സന്തോഷവാന്‍ ആയിരുന്നു എന്നോട് പറഞ്ഞു "മേ ഗാവ് ജാ രഹാഹു സാബ് മണ്ടേ ജായേഗ" എന്നോട് ഇത് പറയുന്നതു വെള്ളിയാഴ്ച ആണ് എന്നിട്ട് പറഞ്ഞു "മണ്ടേ ദിന്‍ മേ മീ ആപ് ലോഗോം കോ മില്നെ കേലിയെ ആയെഗ ".
മണ്ടേ ഉച്ചക്ക് അയ്യാള്‍ വന്നു ഞങ്ങളോട് യാത്ര പറയാന്‍ വേണ്ടി . ഞാന്‍ എന്റെ ഓഫീസില്‍ ഉള്ള കുറച്ചു പേരും കൂടെ കുറച്ചു പൈസ കളക്ട് ചെയ്തു പുള്ളിയുടെ കയ്യില്‍ കൊടുത്തു. കൊടുത്തു കഴിഞ്ഞപ്പോള്‍ ആളുടെ മുഖ ഭാവം മാറി. കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകുന്നു. ഞാന്‍ ചോദിച്ചു എന്തിനാ കരയുന്നേ. വല്ല പ്രശ്നവും ഉണ്ടോ ഇനിയും പൈസ വേണോ "നഹി സാബ് കുച്ച് നഹി " പിന്നെ അയ്യാള്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
അപ്പോള്‍ മുതല്‍ ആ കരച്ചിലിന്റെ അര്‍ഥം ഞാന്‍ ആലോചിക്കുകയാണ് എന്തിനായിരിക്കാം അയാള്‍ കരഞ്ഞത്

ജയേഷ്
ReplyDeleteഇനിയങ്ങോട്ട് അന്യസംസ്ഥാന തൊഴിലാളികളുടെ കഥകൾഒരുപാടുണ്ടാകും കേരളത്തിന് പറയാൻ. ചിലപ്പോൾ നിങ്ങളുടെ ആ സ്നേഹവായ്പ് ഒന്ന് മാത്രമാകാം അയാളുടെ കണ്ണ് നിറച്ചത്. അയാൾ തിരിച്ച് വരുമ്പോൾ അറിയാൻ ശ്രമിക്കൂ.
ബൂലോകത്തേക്ക് സ്വാഗതം.