ദല്‍ഹി പ്രക്ഷോഭം ഓര്‍മിപ്പിക്കുന്നത്

ഇന്ത്യ ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഉള്ള ഒരു പ്രക്ഷോഭം ആണ് ഇപ്പോള്‍ ദല്‍ഹിയില്‍ നടക്കുന്നത്, അതിനു കാരണം ആയതോ 23 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കുറെ നരാധമന്മാര്‍ ചേര്‍ന്ന് പിച്ചി ചീന്തി പീഡിപ്പിച്ചതും.
എന്തായിരിക്കും ഇത്രയും ജനങ്ങളെ ഭരണകൂടത്തിനു എതിരെ തിരിയാന്‍ പ്രേരിപ്പിച്ചതു .

ദല്‍ഹി  അഥവാ  ക്രൈം ക്യാപ്പിറ്റല്‍

   ദല്‍ഹി എന്നാല്‍ ഇന്ത്യയുടെ തലസ്ഥാനം ആണ് അതുപോലെ തന്നെ ഈ നഗരം കുറ്റവാളികളുടെയും തലസ്ഥാനം ആയി മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് എതിരെ ഉള്ള പീഡനങ്ങള്‍ മാത്രം അല്ല, പിടിച്ചുപറി, തട്ടിക്കൊണ്ടു പോകല്‍, പിടിച്ചു പറിയുടെ ഭാഗം ആയുള്ള കൊലകള്‍, വ്യക്തി വൈരാഗ്യം മൂലം ഉള്ള കൊലകള്‍ എന്നിവ ദിവസവും ആനേകം എണ്ണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
  ഇന്ത്യയിലെ തന്നെ നല്ല പോലീസ്‌ സേന എന്ന് പറയാവുന്ന ഒരു പോലീസ്‌ സേനയാണ് ദല്‍ഹി പോലീസ്‌ എന്നാണ് വെപ്പ് , പക്ഷെ വി വി ഐപി കള്‍ക്ക് ചൂട്ടു പിടിക്കല്‍ ആണ് ഇവരുടെ പ്രധാന പരിപാടി.  പണവും സ്വാധീനവും ആണ് ഓരോ സ്റെഷനെയും ഭരിക്കുന്നത്. പണവും സ്വാധീനവും ഉണ്ടെങ്കില്‍ ആര്‍ക്ക് എതിരെയും കേസ്‌ എടുക്കുകയും എത്ര വലിയ കേസില്‍ നിന്നും  രക്ഷപ്പെടുകയും ചെയ്യാം. പിടിച്ചുപറി തുടങ്ങിയ "ചെറിയ" കുറ്റകൃത്യങ്ങള്‍ക്ക് കേസ്‌ ഫയല്‍ ചെയ്യാന്‍  തന്നെ അവര്‍ക്ക് മടിയാണ് . രാഷ്ട്രീയക്കാരുടെ കാര്യവും മറിച്ചല്ല ഓരോ സെന്സേഷനല്‍ ആയ കേസുകളിലും അവര്‍ ഇടപെടുന്നത് വ്യക്തം ആയുള്ള രാഷ്ട്രീയ ലാഭം കണ്ടുകൊണ്ട് ആണ്. അവര്‍ക്കുള്ള ലാഭം നേടിക്കഴിഞ്ഞാല്‍ ആ കേസുകളിലേക്ക് തിരിഞ്ഞു പോലും നോക്കുകയില്ല.

മറുവശത്ത്  പ്രശസ്തര്‍ അല്ലെങ്കില്‍ അധികാര  സ്ഥാനത് ഇരിക്കുന്നവര്‍  പ്രതികള്‍ ആയുള്ള പല കേസുകളും ഒരു തുമ്പും ഇല്ലാതെ പ്രതികളെ വെറുതെ വിടുന്നു. ചില കേസുകളില്‍ ഡമ്മി പ്രതികളെ ശിക്ഷിക്കുന്നു
 രാത്രി കാലങ്ങളില്‍ പല സ്ഥലങ്ങളിലും സ്വന്തം വാഹനത്തില്‍ അല്ലാതെ പോകുന്നത് ഒട്ടും സുരക്ഷിതം അല്ലാത്ത ഒരു അവസ്ഥ ആണ് നിലനില്‍ക്കുന്നത്. 

ചിലര്‍ അനാഥ ശവങ്ങള്‍ ആയി വഴിയില്‍ കിടക്കുന്നു, സ്ത്രീകള്‍ നിരന്തരം ആയി പീഡിപ്പിക്കപ്പെടുന്നു, ഒഴിഞ്ഞ സ്ഥലങ്ങളിലെ ഏ ടി എമു കളില്‍ നിന്നും പണം എടുക്കാന്‍ ആളുകള്‍ ഭയക്കുന്നു, ശമ്പള ദിവസം പലരും ഓട്ടോ അല്ലെങ്കില്‍ ടാക്സി വിളിച്ചു ആണ് വീട്ടില്‍ പോകുന്നത്, കമ്പനികള്‍ പലതും പേര്‍സണല്‍ സെഫ്ടിക്കു വേണ്ടി ഉള്ള മെയിലുകള്‍ തയ്യാറാക്കി  തങ്ങളുടെ ജോലിക്കാര്‍ക്ക് അയക്കുന്നു. ഓരോ പീഡനവും കൊലയും പത്രങ്ങളുടെ ലോക്കല്‍ പേജില്‍ ചെറിയ ഒരുകോളം വാര്‍ത്തയില്‍ ഒതുങ്ങുന്നു   

മുകളില്‍ പറഞ്ഞ രീതിയില്‍ ഉള്ള ഒരു സാഹചര്യം സാധാരണ ജനങ്ങളെ ശരിക്കും ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്. സ്വന്തം സുരക്ഷിതത്വം സ്വയം നോക്കേണ്ട ഒരു അവസ്ഥ ആണ് ഇപ്പോള്‍ ഉള്ളത് . ഇങ്ങനെ ഉള്ള ഒരു അവസ്ഥയില്‍ ആണ് വളരെ ക്രൂരം ആയി ഒരു പെണ്‍കുട്ടിയെ ഓടുന്ന ബസ്സില്‍ പീഡിപ്പിച്ചത്.  സോഷ്യല്‍ മീഡിയ വളരെ വൈകാരികം ആയി ഈ സംഭവത്തില്‍ ഇടപെടുകയും ചെയ്തു.

മുകളില്‍ പറഞ്ഞ രീതിയില്‍ ഉള്ള ഭരണകൂടത്തിനു എതിരെ  പ്രതികരിക്കാന്‍ ഒരു നിമിത്തം മാത്രം പെണ്‍കുട്ടിയുടെ സംഭവം.

 മുകളില്‍ പറഞ്ഞ വ്യവസ്ഥിതികള്‍ക്ക് മാറ്റം വരുന്നില്ലെങ്കില്‍   ദല്‍ഹി ഇനിയും ഇപ്പോള്‍ കണ്ടതിലും രൂക്ഷം  ആയ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും

No comments:

Post a Comment